കൊച്ചി: ജില്ലയിൽ 719 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 655. ഉറവിടമറിയാത്ത 57 പേരും അഞ്ച് ആരോഗ്യപ്രവർത്തകരും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനുമുണ്ട്. തൃക്കാക്കരയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് -52. കോതമംഗലം -19, കുന്നുകര, പിറവം -18, വെങ്ങോല -17, കളമശ്ശേരി, കോട്ടുവള്ളി -16, മഞ്ഞപ്ര, മൂവാറ്റുപുഴ -15, എളങ്കുന്നപ്പുഴ -14, ആലുവ, കരുമാല്ലൂർ, ചെങ്ങമനാട്, പെരുമ്പാവൂർ, ഫോർട്ട്കൊച്ചി -12, ആമ്പല്ലൂർ, ഇടപ്പള്ളി, ഉദയംപേരൂർ -11, അങ്കമാലി, കടവന്ത്ര, കുന്നത്തുനാട്, നെടുമ്പാശ്ശേരി, പറവൂർ, മരട്, വാഴക്കുളം -10 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗികളുടെ എണ്ണം. 401 പേർ ചൊവ്വാഴ്ച രോഗമുക്തി നേടി. നിലവിൽ ആകെ രോഗികളുടെ എണ്ണം 9231 ആണ്. ഇതിൽ 7181 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. വേലിയേറ്റം: പി ആൻഡ് ടി കോളനിയിലും പനമ്പിള്ളി നഗറിലും വെള്ളക്കെട്ട് പതിവാകുന്നു കൊച്ചി: വേലിയേറ്റം ശക്തമായതിനെ തുടർന്ന് ജനവാസ മേഖലകളായ പി ആൻഡ് ടി കോളനിയിലും പനമ്പിള്ളി നഗറിലും വെള്ളം കയറൽ പതിവാകുന്നു. പുലർച്ച നാലുമുതൽ രാവിലെ പത്തുവരെയാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുന്നത്. ഇതുമൂലം ദിവസങ്ങളായി ഉറക്കമിളച്ചിരിക്കുകയാണ് ഇവിടുത്തുകാർ. പേരണ്ടൂർ കനാലിനരികിലാണ് പി ആൻഡ് ടി കോളനി സ്ഥിതി ചെയ്യുന്നത്. ശുചിമുറി സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതിനെ തുടർന്ന് മലിനജലമാണ് വീടുകളിലേക്ക് എത്തുന്നതെന്ന് താമസക്കാരനായ രാജേഷ് പറഞ്ഞു. കുഞ്ഞുങ്ങളും പ്രായമായവരുമാണ് ഇതുമൂലം ഏറെ ദുരിതത്തിലാകുന്നത്. മഴ കനക്കുമ്പോൾ വീടുകൾ വെള്ളത്തിലാകുന്നത് പതിവുകാഴ്ചയാണ്. മുണ്ടംവേലിയിൽ ജി.സി.ഡി.എയുടെ സ്ഥലത്ത് കോളനിവാസികളെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക ഭവനപദ്ധതി പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.