5000 വിദ്യാർഥികൾക്ക് സൗജന്യ അഭിരുചി പരീക്ഷയുമായി കരിയർ ഗുരു

കൊച്ചി: കോഴിക്കോട് ആസ്ഥാനമായ കരിയർ ഗൈഡൻസ് സ്ഥാപനമായ കരിയർ ഗുരുവിന്‍റെ പുതിയ ഓഫിസ് കളമശ്ശേരിയിൽ ഈ മാസം 12ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം കരിയർ മിഷൻ 2022 എന്ന പേരിൽ 12നും 19നും ഇടയിൽ പ്രായമുള്ള 5000 പേർക്ക് ഓൺലൈനായി സൗജന്യ അഭിരുചി നിർണയ പരിശോധനയും നടത്തുന്നുണ്ട്. കരിയർ ഗുരു എക്സി. ഡയറക്ടർ എം.എസ്. ജലീലിന്‍റെ നേതൃത്വത്തിൽ സൗജന്യമായി കരിയർ കൗൺസലിങ് നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ള സംഘടനകളും വ്യക്തികളും 9645666881 നമ്പറിൽ ബന്ധപ്പെടണം. ജലീൽ, ഡയറക്ടർ ഫിറോസ് ബാബു, സ്​റ്റേഡിയം ലേണിങ് സൊലൂഷ്യൻസ് ഡയറക്ടർ നസീഹ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.