5000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകള്‍ എത്തിച്ചുനല്‍കാന്‍ ഡയഗണ്‍കാര്‍ട്ട്

കൊച്ചി: സംസ്ഥാനത്തെ 5000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനമായ ഡയഗണ്‍കാര്‍ട്.കോം സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകള്‍ നല്‍കും. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന രണ്ട് കോട്ടണ്‍ മാസ്‌ക്​, അഞ്ച് ത്രീ-പ്ലൈ അള്‍ട്രാസോണിക് നോസ് പിന്‍ മാസ്‌കുകള്‍, 10 എം.എല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയുള്‍പ്പെട്ട കിറ്റാണ് സ്​കൂള്‍ വിലാസത്തില്‍ സൗജന്യമായി അയക്കുക. www.diaguncart.com എന്ന വെബ്‌സൈറ്റിലൂടെ ആദ്യം അപേക്ഷിക്കുന്ന 5000 വിദ്യാര്‍ഥികള്‍ക്കാണ് കൊറിയര്‍ ചാര്‍ജ് ഉൾപ്പെടെ സൗജന്യമായി കിറ്റുകള്‍ എത്തിക്കുന്നത്. ഒരു സ്‌കൂളില്‍നിന്ന് ചുരുങ്ങിയത് 10 ഓര്‍ഡര്‍ ലഭിച്ചിരിക്കണം. ഒരു സ്‌കൂളിലെ പരമാവധി 200 വിദ്യാര്‍ഥികള്‍ക്കാണ് കിറ്റ്​ നല്‍കുകയെന്ന് ഡയഗണ്‍കാര്‍ട്.കോം ഡയറക്ടര്‍ ജിജി ഫിലിപ്പ് പറഞ്ഞു. ഇതോടൊപ്പം സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങളുടെ ആകര്‍ഷകമായ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് 9338 333303

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.