കാക്കനാട്: പാട്ടക്കുടിശ്ശിക അടക്കാത്തതിനെത്തുടർന്ന് സി.ഐ.ടി.യു അനുകൂല യൂനിയൻ ഓഫിസ് അടച്ചുപൂട്ടി. ഹൈകോടതിക്ക് സമീപത്തുണ്ടായിരുന്ന കോർപറേഷൻ തൊഴിലാളി യൂനിയന്‍റെ ഓഫിസാണ് അടച്ചുപൂട്ടി സീൽ ചെയ്തത്. 23 ലക്ഷം രൂപയോളം കുടിശ്ശിക വന്നതോടെയാണ് നടപടി. റവന്യൂവകുപ്പിന്‍റെ രണ്ട് സെന്‍റോളം ഭൂമി പാട്ടത്തിനെടുത്തായിരുന്നു യൂനിയൻ ഓഫിസ് നിർമിച്ചത്. 41 വർഷമായി പാട്ടത്തുക അടക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുടിശ്ശിക തീർക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് സ്ഥലത്തുനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾക്ക് നോട്ടീസ് നൽകിയെങ്കിലും ഇറങ്ങാതെ വന്നതോടെയാണ് കണയന്നൂർ ഭൂരേഖ തഹസിൽദാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്. എറണാകുളം വില്ലേജ് ഓഫിസർ വി.സി. രാജേന്ദ്രൻ, സ്പെഷൽ വില്ലേജ് ഓഫിസർമാരായ ലേഗേഷ്, സുന്ദർലാൽ, ഓഫീസ് അറ്റന്റന്‍റ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭൂമി തിരിച്ചുപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.