പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി വിവരാവകാശ രേഖ. 2020 മുതല്‍ 2025 ജൂലൈ വരെ സ്റ്റേഷന് പരിധിയില്‍ 1660 റോഡപകടങ്ങള്‍ സംഭവിച്ചതായും ഇതില്‍ 113 പേര് മരിച്ചതായും മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി പ്രസിഡന്റ് വര്‍ഗീസ് പുല്ലുവഴിക്ക് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.
പെരുമ്പാവൂര്‍ നഗരസഭ, ഒക്കല്‍, വെങ്ങോല, വാഴക്കുളം ഗ്രാമപഞ്ചായത്ത്, രായമംഗലം പഞ്ചായത്തിലെ വട്ടക്കാട്ടുപടി എന്നിവയാണ് പെരുമ്പാവൂര്‍ സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുന്നത്. 2020, 2021, 2022 വര്‍ഷങ്ങളില്‍ യഥാക്രമം 231, 238, 281 എന്നീ പ്രകാരമായിരുന്ന അപകടങ്ങള്‍. 2023ല്‍ 339, 2024ല്‍ 340 അപകടങ്ങളുണ്ടായി. 2025ല്‍ ജൂലൈ വരെ 231 അപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.