കൊച്ചി: സർവിസിൽനിന്ന് വിരമിച്ച് 11 വർഷം കഴിഞ്ഞിട്ടും വിരമിക്കൽ ആനുകൂല്യമായ 32,000 രൂപക്ക് വേണ്ടി കാത്തിരിക്കുന്നത് തികച്ചും ഖേദകരമെന്ന് മനുഷ്യാവകാശ കമീഷൻ. കാലതാമസം കൂടാതെ ആനുകൂല്യം നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കേരള ഹാൻഡി ക്രാഫ്റ്റ് അെപക്സ് സഹകരണസംഘം പ്രസിഡൻറിന് ഉത്തരവ് നൽകി.
30 വർഷത്തെ സേവനത്തിനുശേഷം 2009 ൽ വിരമിച്ച എറണാകുളം മരട് സ്വദേശിനി കെ.ബി. രേഖയുടെ പരാതിയിലാണ് ഉത്തരവ്. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സൊസൈറ്റി സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു.
ജീവനക്കാരുടെ 24 മാസത്തെ പ്രോവിഡൻറ് ഫണ്ട് അടക്കാനുണ്ട്. പരാതിക്കാരി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക മുൻഗണനക്രമത്തിൽ നൽകാൻ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.