1. എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ ഭാ​ര​ത്​ ഗ്യാ​സ്​ ഏ​ജ​ൻ​സി​യു​ടെ ഗോ​ഡൗ​ണി​ൽ കാ​ലി​യാ​യ സി​ലി​ണ്ട​റു​ക​ൾ, 2. എ​റ​ണാ​കു​ളം ഡ​ർ​ബാ​ർ ഹാ​ൾ ഗ്രൗ​ണ്ടി​ന്​ സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ൾ പാ​ച​ക വാ​ത​ക ക്ഷാ​മം മൂ​ലം പൂ​ട്ടി​യ നി​ല​യി​ൽ -ര​തീ​ഷ്​ ഭാ​സ്ക​ർ

അന്നം മുട്ടുമോ? പുകയുന്നു... ആശങ്കയുടെ അടുപ്പ്

കൊ​ച്ചി: ‘ന​മ്മ​ളെ​ല്ലാ​വ​രും ത​ന്നെ അ​ന്ന​ന്ന​ത്തേ​ക്കു​ള്ള ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ അ​ത​തു ദി​വ​സം എ​ത്തി​ച്ചാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ഴാ​ണെ​ങ്കി​ൽ ഹോ​ട്ട​ലു​കാ​ർ​ക്ക് ഗ്യാ​സ് ത​രി​ല്ലെ​ന്ന് ക​ട്ടാ​യം പ​റ​യു​ക​യാ​ണ് ‍ഏ​ജ​ൻ​സി​ക​ൾ. ക​ട പൂ​ട്ടി​യി​ടു​ക​യ​ല്ലാ​തെ നി​വൃ​ത്തി​യി​ല്ല. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യു​മാ​യി പ​ല ക​ട​യും പൂ​ട്ടി. ബാ​ക്കി​യു​ള്ള​വ​രും അ​ട​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ്ര​തി​സ​ന്ധി തീ​ർ​ന്നി​ല്ലെ​ങ്കി​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ലു​ൾ​പ്പെ​ടെ മി​ക്ക​വ​രും പ​ട്ടി​ണി​യാ​വും’ -കെ.​എ​ച്ച്.​ആ​ർ.​എ ജി​ല്ല സെ​ക്ര​ട്ട​റി​യും ക​ട​വ​ന്ത്ര മാ​ജി​ക് ഓ​വ​ൻ റ​സ്റ്റ​റ​ൻ​റി​ന്റെ ഉ​ട​മ​യു​മാ​യ കെ.​ടി. റ​ഹീ​മി​ന്‍റെ വാ​ക്കു​ക​ളി​ൽ നാ​ട് നേ​രി​ടാ​നി​രി​ക്കു​ന്ന വ​ലി​യൊ​രു ദു​രി​ത​ത്തി​ലേ​ക്കു​ള്ള സൂ​ച​ന​യു​ണ്ട്. ജി​ല്ല​യി​ൽ കെ.​എ​ച്ച്.​ആ​ർ.​എ​ക്കു കീ​ഴി​ൽ വ​രു​ന്ന 5000ത്തോ​ളം ഹോ​ട്ട​ലു​ക​ളി​ൽ പ​ല​തും ഇ​തി​ന​കം പൂ​ട്ടി​യെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​വ​യും നി​ർ​ത്തേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കൊ​ച്ചി ന​ഗ​ര​ത്തി​ൽ ത​ന്നെ ഇ​തി​ന​കം 30ലേ​റെ ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി. ഗ്യാ​സ് പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി അ​ട​ക്കു​ക​യാ​ണെ​ന്ന് ക​ട​ക്കു മു​ന്നി​ൽ പ​ല​രും ബോ​ർ​ഡും വെ​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളെ​ല്ലാം സ്ഥി​രം മെ​നു​വി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. കൂ​ടു​ത​ൽ സ​മ​യം വേ​വി​ക്കേ​ണ്ട​തും കൂ​ടു​ത​ൽ പാ​ച​ക​വാ​ത​ക ഉ​പ​ഭോ​ഗ​മു​ള്ള​തു​മാ​യ വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ് പ​ല​രും. ഇ​ഫ്താ​ർ സ്നാ​ക്കു​ക​ൾ, ഷ​വാ​യ്, ദോ​ശ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​വ​രു​മു​ണ്ട്.

പാ​ടി​ല്ല, വി​റ​ക​ടു​പ്പ്

വി​റ​ക​ടു​പ്പി​ലേ​ക്ക് മാ​റാ​മെ​ന്നു വെ​ച്ചാ​ൽ ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം, കെ​ട്ടി​ട ഉ​ട​മ​യു​ടെ വി​ല​ക്ക്, പു​ക ശ​ല്യം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും ഈ ​സം​വി​ധാ​ന​വും അ​പ്രാ​യോ​ഗി​ക​മാ​ണ്. പു​ക​യി​ല്ലാ​ത്ത അ​ടു​പ്പ് വാ​ങ്ങാ​മെ​ന്നു വെ​ച്ചാ​ൽ പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി ഈ ​മേ​ഖ​ല​യെ​യും ബാ​ധി​ച്ച​തി​നാ​ൽ നേ​ര​ത്തെ ബു​ക്ക് ചെ​യ്ത​വ​ർ​ക്കു പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ഹോ​ട്ട​ലു​കാ​ർ പ​റ​യു​ന്നു. ഇ​ഫ്താ​ർ പാ​ർ​ട്ടി​ക​ൾ​ക്കും മ​റ്റു​മാ​യി ബു​ക്ക് ചെ​യ്ത പ​ല വ​ൻ​കി​ട ഓ​ർ​ഡ​റു​ക​ളും റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു. നാ​ട്ടു​കാ​രു​ടെ അ​ന്നം മു​ട്ടും എ​ന്ന​തി​നൊ​പ്പം കോ​ടി​ക​ളു​ടെ ന​ഷ്ട​ത്തി​ലേ​ക്കാ​ണ് ജി​ല്ല​യി​ലെ ഹോ​ട്ട​ലു​കാ​ർ നീ​ങ്ങു​ന്ന​ത്.

ദു​രി​തം പു​റം​നാ​ട്ടു​കാ​ർ​ക്ക്

ഹോ​ട്ട​ൽ മേ​ഖ​ല​യി​ലെ പ്ര​ശ്നം കൂ​ടു​ത​ലാ​യും ബാ​ധി​ക്കു​ന്ന​ത് കൊ​ച്ചി​യി​ലും കാ​ക്ക​നാ​ടും ഹോ​സ്റ്റ​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലു​മെ​ല്ലാം ത​ങ്ങു​ന്ന, ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നി​ത്യ​വൃ​ത്തി​ക്കാ​യി എ​ത്തി​യ പു​റം​നാ​ട്ടു​കാ​രെ​യാ​ണ്. ഇ​വ​രി​ൽ 95 ശ​ത​മാ​നം ആ​ളു​ക​ളും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്. പ​ല ഹോ​ട്ട​ലു​ക​ളും അ​ട​ച്ചി​ട്ട​തി​നാ​ൽ എ​ന്തു ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല​രും. ജീ​വി​ത​തി​ര​ക്കു​ക​ൾ മൂ​ലം ഓ​ൺ​ലൈ​നാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് ക​ഴി​ക്കു​ന്ന​വ​രും ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​വും. ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ്ര​ശ്ന​പ​രി​ഹാ​ര​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യും ചി​ല​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മ​ല്ല, ബേ​ക്ക​റി​ക​ൾ, പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റു​ക​ൾ, പാ​ക്കേ​ജ് ഫു​ഡ് നി​ർ​മ്മാ​ണ സ്ഥാ​പ​ന​ങ്ങ​ൾ, ചാ​യ​ക്ക​ട​ക​ൾ, ത​ട്ടു​ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി പു​ക​യു​ക​യാ​ണ്. യാ​ത്ര​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ദി​നം​പ്ര​തി ആ​ശ്ര​യി​ക്കു​ന്ന ബേ​ക്ക​റി സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ല​തും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

സ്റ്റാ​റാ​യി വി​റ​ക്

ഗ്യാ​സ് സി​ലി​ണ്ട​റി​നു ക്ഷാ​മം വ​രു​മ്പോ​ൾ പ​ക​രം എ​ന്തു​ചെ​യ്യും? ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ, നാ​ട്ടു​മ്പു​റ​ങ്ങ​ളി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യ വി​റ​ക​ടു​പ്പി​ലേ​ക്ക് പ​ല​രും തി​രി​ച്ചു​വ​രു​ന്ന കാ​ഴ്ച​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ട​ത്. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഭ​ക്ഷ​ണ​ശാ​ല​യാ​യ സ​മൃ​ദ്ധി​യും വി​റ​ക​ടു​പ്പി​ലേ​ക്ക് തി​രി​ഞ്ഞു. പ്ര​തി​സ​ന്ധി​യി​ലും ഭ​ക്ഷ​ണ​വി​ൽ​പ്പ​ന തു​ട​രാ​നാ​ണ് ഈ ​തീ​രു​മാ​നം.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു പി​ന്നാ​ലെ വി​റ​കി​നും ചി​ര​ട്ട​ക്കു​മെ​ല്ലാം വി​ല കു​ത്ത​നെ വ​ർ​ധി​ച്ചു. കൂ​ടാ​തെ, അ​റ​ക്ക​പ്പൊ​ടി​ക്കും വി​ല കൂ​ടി. നേ​ര​ത്തെ ഒ​രു ചാ​ക്ക് അ​റ​ക്ക​പ്പൊ​ടി​ക്ക് 50-80 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ഇ​ര​ട്ടി​യോ​ള​മാ​യി. കൂ​ടാ​തെ ഒ​രാ​ഴ്ച​ക്കി​ടെ ഒ​രു ട​ൺ വി​റ​കി​ന് 200 മു​ത​ൽ 500 രൂ​പ വ​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ന​ന്നാ​യി ഉ​ണ​ങ്ങി​യ, മു​റി​ച്ച വി​റ​കി​നാ​ണ് ഡി​മാ​ൻ​ഡ് കൂ​ടു​ത​ൽ. ഒ​രു കി​ലോ​ക്ക് 10 മു​ത​ൽ 25 രൂ​പ വ​രെ ന​ൽ​ക​ണം.

പു​ക​യി​ല്ലാ​ത്ത വി​റ​ക​ടു​പ്പ്, റോ​ക്ക​റ്റ് സ്റ്റൗ ​തു​ട​ങ്ങി​യ​വ​ക്കു​മെ​ല്ലാം ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വീ​ടി​ന്റെ പു​റ​കി​ലും മ​റ്റും വി​റ​ക​ടു​പ്പ് സ​ജ്ജീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ​ല​രും. വി​റ​ക​ടു​പ്പ് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ വി​റ​ക് ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​റ​ക് വി​ല കൊ​ടു​ത്ത് വാ​ങ്ങേ​ണ്ടി വ​രു​മെ​ന്ന് വാ​ഴ​ക്കാ​ല​യി​ലെ വീ​ട്ട​മ്മ​യാ​യ ഫാ​സി​ല ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ, ഇ​തി​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തു​മൂ​ലം വെ​ട്ടി​ലാ​യ​ത് ഫ്ലാ​റ്റി​ലും അ​പ്പാ​ർ​ട്ട്മെൻറി​ലും ന​ഗ​ര ഹൃ​ദ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​മാ​ണ്.

ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റും കി​ട്ടാ​നി​ല്ല

‘ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ ചോ​ദി​ച്ചു​വ​രു​ന്ന​ത്, പെ​ട്ടെ​ന്ന് സ്റ്റോ​ക് തീ​രു​ന്ന സ്ഥി​തി​യാ​ണ്. ഒ​റ്റ ദി​വ​സം കൊ​ണ്ട് 50 എ​ണ്ണ​മെ​ങ്കി​ലും വി​റ്റു​പോ​യി’, എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലെ ഹോം ​അ​പ്ല​യ​ൻ​സ​സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. പെ​ട്ടെ​ന്നെ​ങ്ങാ​ൻ ഗ്യാ​സ് തീ​രു​ക​യും സി​ലി​ണ്ട​ർ കി​ട്ടാ​തി​രി​ക്കു​ക​യും ചെ​യ്താ​ലോ എ​ന്നു ക​രു​തി​യും ഗ്യാ​സ് ലാ​ഭി​ക്കാ​നും വേ​ണ്ടി എ​ല്ലാ​വ​രും ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ വാ​ങ്ങാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ചോ​ദി​ച്ചു​വ​രു​ന്ന ബ്രാ​ൻ​ഡ് ഒ​ന്നും പ​ല​ർ​ക്കും കി​ട്ടാ​ത്ത​തി​നാ​ൽ കി​ട്ടി​യ ബ്രാ​ൻ​ഡ് വാ​ങ്ങു​ന്ന സ്ഥി​തി​യു​ണ്ട്. ഇ​തോ​ടൊ​പ്പം ഇ​ല​ക്ട്രി​ക് കെ​റ്റി​ലി​നും ഡി​മാ​ൻ​ഡേ​റി. ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ച​തോ​ടെ വി​ല കൂ​ട്ടി ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രു​മു​ണ്ട്.

Tags:    
News Summary - All hotels are about to be closed due to gas cylinder crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.