കൊച്ചി: ആശുപത്രികളിലെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ഉൽപന്നങ്ങളുടെ നിർമാണത്തിലും വിതരണത്തിലും ശ്രദ്ധേയരായ ന്യൂകെയർ ഹൈജീൻ േപ്രാഡക്ട്സ് അടുത്ത സാമ്പത്തിക വർഷത്തിൽ 100 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നതായി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ 75 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 10 കോടി മുതൽമുടക്കി നടപ്പാക്കുന്ന വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഉൽപാദനസൗകര്യം 30,000 ചതുരശ്ര അടിയിൽനിന്ന് 50,000 ചതുരശ്ര അടിയായി ഉയരും. ശസ്ത്രക്രിയക്ക് ആവശ്യമായ േഡ്രപ്പുകളും ഡയപ്പറുകളും കിറ്റുകളുമാണ് പ്രധാന ഉൽപന്നങ്ങൾ. വാഴക്കുളത്ത് 10 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച കമ്പനിയിൽ ഗുണനിലവാരം ഉറപ്പുവരുത്താൻ ആധുനിക ക്വാളിറ്റി കൺേട്രാൾ ലാബ് പ്രവർത്തിക്കുന്നു. പി.പി.ഇ കിറ്റുകളുടെ നിർമാണത്തിലും ന്യൂകെയർ മുൻനിരയിൽ സ്ഥാനം നേടി. എട്ടു ലക്ഷത്തോളം പി.പി.ഇ കിറ്റുകളാണ് കെ.എം.എസ്.സി.എല്ലിനായി നിർമിച്ചുനൽകിയത്. ശസ്ത്രക്രിയക്ക് ആവശ്യമായി കിറ്റുകളും അനുബന്ധ സാധനങ്ങളും അണുമുക്തമാക്കുന്നതിനുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അണുനശീകരണ സംവിധാനം ന്യൂകെയറിൻെറ മറ്റൊരു സവിശേഷതയാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഡയറക്ടർമാരായ എ.വി. സുഭാഷ്, ടി.പി. ബേബി, ബി. അനന്ദവിഷ്ണു, എ. ശ്രീകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.