കൊച്ചി: ജില്ലയിലെ വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും പരിശോധിക്കുന്നതിൻെറ ഭാഗമായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച നടക്കും. അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, കളമശ്ശേരി കിൻഡർ ആശുപത്രി എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുക. രാവിലെ ഒമ്പതിന് തുടങ്ങി 11 ന് അവസാനിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്ന് 25 ആരോഗ്യപ്രവർത്തകരാണ് ഓരോ കേന്ദ്രത്തിലും ഡ്രൈ റണ്ണിൽ പങ്കെടുക്കുന്നത്. വാക്സിൻ വിതരണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നടപടിക്രമങ്ങളും സൗകര്യങ്ങളും ഫലപ്രദമാണോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. കുത്തിവെപ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കും. ജില്ല കലക്ടറുടെ അധ്യക്ഷതയിലുള്ള സംഘമാണ് കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രജിസ്റ്റർ ചെയ്തത് 60,000 പേർ ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്ന 60,000 ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി. ഒരു വാക്‌സിൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് വാക്‌സിൻ നൽകുന്നത്. ജില്ലയിൽ വാക്സിൻ സംഭരണത്തിന് എറണാകുളം ജനറൽ ആശുപത്രിയുടെ വാക്സിൻ സ്റ്റോർ, നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയുടെ വാക്സിൻ സ്റ്റോർ, ആലുവ ജില്ല ആശുപത്രിയുടെ വാക്സിൻ സ്റ്റോർ എന്നിവിടങ്ങളിലാ ആണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇടപ്പള്ളി റീജനൽ വാക്സിൻ സ്റ്റോറിലും വാക്സിൻ സംഭരണത്തിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. വാക്സിനേഷനാവശ്യമായ കോൾഡ് ചെയിൻ സാധനങ്ങൾ, ഐ.എൽ.ആർ, വാക്സിൻ കരിയറുകൾ, കോൾഡ് ബോക്സ്, ഐസ്പാക്ക് എന്നിവ ലഭ്യമായിട്ടുണ്ട്. പ്രവർത്തനം കോവിഡ് മാനദണ്ഡം പാലിച്ച് മാസ്ക്, സമൂഹ അകലം, സാനിറ്റൈസർ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ തയാറാക്കുന്നത്. ഒാരോ വാക്സിനേഷൻ കേന്ദ്രത്തിലും വാക്സിനേഷൻ ഓഫിസർ ഉൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകർ ഉണ്ടാകും. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായുസഞ്ചാരമുള്ള മുറിയാണ് വാക്‌സിൻ നൽകാൻ തെരഞ്ഞെടുക്കുന്നത്. വെയ്റ്റിങ് ഏരിയ, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്നുതരത്തിലുള്ള മുറികൾ ഒരു വാക്‌സിനേഷൻ സൈറ്റിൽ ഉണ്ടായിരിക്കും. കുത്തിവെപ്പ് നൽകിയശേഷം കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ അരമണിക്കൂർ നിരീക്ഷണത്തിൽവെക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ചികിത്സ ലഭ്യമാക്കാൻ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും സജ്ജീകരിക്കും. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ വീട്ടിലേക്ക് തിരികെ അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.