സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി 75 പേരെ ആദരിച്ചു

പട്ടിമറ്റം: അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രായമായ 75 ആളുകളെ ആദരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ എ.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. എല്‍ദോ മുഖ്യപ്രഭാഷണം നടത്തി. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത് മുഖ്യാതിഥിയായി. കോണ്‍ഗ്രസ് പുത്തന്‍കുരിശ് ബ്ലോക്ക് പ്രസിഡന്‍റ്​ നിബു കുര്യാക്കോസ്, തമ്പി അമ്പലത്തിങ്കൽ, സി.കെ. അയ്യപ്പൻ കുട്ടി, കെ.കെ. പ്രഭാകരൻ, കെ.എം. പരീത് പിള്ള, കെ.ജി. മന്മഥൻ, പി.എച്ച്. അനൂബ്, കെ.എം. സലീം, അലി കാവുങ്ങൽപറമ്പ്, കെ.എ. അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഹനീഫ കുഴിപ്പിള്ളി സ്വാഗതവും പട്ടിമറ്റം മണ്ഡലം പ്രസിഡന്‍റ്​ വി.എം. മുഹമ്മദ് നന്ദി പറഞ്ഞു. പടം. 75ാം സ്വാതന്ത്ര്യദിനത്തി‍ൻെറ ഭാഗമായി അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രായമായ 75 ആളുകളെ ആദരിക്കുന്നു (em palli 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.