സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികത്തിലും ലക്ഷദ്വീപ് പ്രതിസന്ധിയിൽ -ആയിഷ സുൽത്താന കടുങ്ങല്ലൂർ: രാജ്യം സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികം ആഘോഷിക്കുമ്പോഴും ലക്ഷദ്വീപ് നിവാസികൾ പ്രതിസന്ധിയിലാണന്ന് സംവിധായിക ആയിഷ സുൽത്താന. സി.പി.ഐ ജില്ല സമ്മേളന ഭാഗമായുള്ള വനിത സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികൾപോലും ദ്വീപിലില്ല. പ്രതിസന്ധിയിലായ ദീപ് നിവാസികൾ കേരളത്തോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം ബ്യൂല നിക്സൻ അധ്യക്ഷത വഹിച്ചു. മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ ചെയർപേഴ്സൻ കമല സദാനന്ദൻ, കേരള മഹിള സംഘം ജില്ല സെക്രട്ടറി എസ്. ശ്രീകുമാരി, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.കെ. സുബ്രഹ്മണ്യൻ, ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, സി.പി.ഐ കളമശ്ശേരി മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി സിജി ബാബു സ്വാഗതവും പ്രസിഡന്‍റ് ഷൈനി മോഹൻ നന്ദിയും പറഞ്ഞു. ക്യാപ്ഷൻ er yas1 cpi സി.പി.ഐ ജില്ല സമ്മേളന ഭാഗമായുള്ള വനിത സെമിനാറിൽ സംവിധായിക ആയിഷ സുൽത്താന സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.