കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ കൃഷിനാശത്തെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് സമാശ്വാസമായി വിതരണം ചെയ്തത് 7,44,38,843 രൂപ. കൃഷി വകുപ്പ് വഴി നൽകിയ നഷ്ടപരിഹാരവും വിള ഇൻഷുറൻസായി ലഭിച്ച തുകയും ഉൾപ്പെടെയുള്ള കണക്കാണിത്. പ്രകൃതിക്ഷോഭങ്ങളെ തുടർന്നുണ്ടായ കൃഷിനാശത്തിന് 4,52,99,188 രൂപയാണ് കൃഷി വകുപ്പ് മുഖേന നേരിട്ട് വിതരണം ചെയ്തത്. ഇതിനുപുറമെ കൃഷി ഇൻഷുറൻസ് ചെയ്തിരുന്ന കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 2,91,39,655 രൂപ കൂടി ലഭിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷം വിവിധ ഇനങ്ങളിലായി 11,008 ഹെക്ടർ കൃഷി പ്രകൃതിക്ഷോഭത്തെ തുടർന്ന് നശിച്ചിരുന്നു. കോതമംഗലം, നെടുമ്പാശ്ശേരി, അങ്കമാലി ബ്ലോക്കുകളിലാണ് ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 5224 ഹെക്ടർ ഭൂമിയിലാണ് ജില്ലയിൽ നെൽകൃഷി നടത്തിയിരുന്നത്. ഇതിന്‍റെ 20 ശതമാനം വരുന്ന പ്രദേശത്തെ കൃഷി പ്രകൃതിക്ഷോഭത്തിൽ നശിച്ചിരുന്നു. മഴയും വെള്ളക്കെട്ടും മൂലം ജില്ലയിൽ പലയിടത്തായി 1093 ഹെക്ടർ നെൽവയലാണ് നശിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം വാഴകർഷകർക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. 6732 ഹെക്ടറിലെ വാഴ കൃഷിയാണ് നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.