പറവൂർ: തെരുവുനായെ ഉന്മൂലനം ചെയ്ത കേസിൽ ജോസ് മാവേലിക്കും രഞ്ജൻ അഞ്ജനപ്പിള്ളിക്കും 50 രൂപ വീതം പിഴ ചുമത്തി. പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ൽ വടക്കേക്കരയിൽ തെരുവുനായെ പിടികൂടിയ സംഭവത്തിൽ ഇരുവർക്കുമെതിരെ മൃഗസ്നേഹികൾ നൽകിയ പരാതിയിൽ വടക്കേക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ഇരുവരും കോടതിയിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് വിചാരണ കൂടാതെ ശിക്ഷ വിധിച്ചു. 50 രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു ദിവസം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. എന്നാൽ, ഇരുവരും പിഴയടച്ചു. വാട്ടർ ചാർജ് കുടിശ്ശിക തർക്ക പരിഹാരമേള നടത്തും പറവൂർ: ജല അതോറിറ്റി പറവൂർ സബ് ഡിവിഷന് കീഴിലെ ഉപഭോക്താക്കൾക്കായി തർക്ക പരിഹാരമേള സംഘടിപ്പിക്കും. നഗരസഭ, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് കുടിശ്ശികയുമായി കോടതി വ്യവഹാരം, റവന്യൂ റിക്കവറി തുടങ്ങിയ തർക്കമുള്ള വിഷയങ്ങളിൽ തീർപ്പാക്കുന്നതിന് 30ന് രേഖകൾ സഹിതം പറവൂർ സബ് ഡിവിഷൻ ഓഫിസിൽ അപേക്ഷ സമർപ്പിക്കണമെന്ന് റവന്യൂ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.