കൊച്ചി: നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ 44 ഇരുചക്ര വാഹന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം. അപകടകരമായ രീതിയിൽ വാഹനമോടിച്ച 10 പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ട്രാൻസ്‌പോർട്ട് കമീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. സിഗ്നൽ തെറ്റിച്ചു വാഹനമോടിക്കുക, അമിതവേഗം തുടങ്ങിയ കാര്യങ്ങൾക്കാണ് കേസ്. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൻെറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.