തട്ടുകടയിൽ നടത്തിയ റെയ്ഡിൽ 400 ലിറ്റർ വാഷ് പിടിച്ചെടുത്തു

കൂത്താട്ടുകുളം: എം.സി റോഡിൽ കരിമ്പന ഭാഗത്ത് തട്ടുകടയിൽ നടത്തിയ റെയ്ഡിൽ 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. ഗ്രാമവ്യവസായ സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലെ കെട്ടിടത്തിലാണ് തട്ടുകട പ്രവർത്തിച്ചിരുന്നത്. ഇതിനുപിന്നിൽ അടുക്കള പ്രവർത്തിച്ച ഭാഗത്ത് രണ്ട് ബാരലിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയാണ്​ എക്സൈസ് സംഘം ഇവിടെ എത്തിയത്. തട്ടുകടയുടെ മുന്നിൽ എത്തിയപ്പോൾ കട നടത്തിയിരുന്ന ഗിരീഷ് കുമാർ എന്നയാളും സഹായിയും സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി എക്സൈസ് ഇൻസ്​പെക്ടർ റോയി എം. ജേക്കബ് പറഞ്ഞു. സ്കൂട്ടർ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും. പൂട്ടിയിരുന്ന മുറിയുടെ വാതിൽ തകർത്താണ് സംഘം അകത്ത് പ്രവേശിച്ചത്. എക്സൈസ് പ്രിവന്റിവ് ഓഫിസർമാരായ ജോണി അഗസ്റ്റിൻ, സാബു കുര്യാക്കോസ്, കെ.എം. റോബി, വി.എസ്. ഹരിദാസ്, അമൽ മോഹൻ, ടിനു ജോർജ്, കെ.പി. സജികുമാർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.