ടോൾ പ്ലാസയിൽപോലും കെ.എസ്​.ആർ.ടി.സിക്ക്​ 30 കോടി ബാധ്യത -ധനമന്ത്രി

കൊച്ചി: കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിഷയത്തിൽ മന്ത്രി ആന്‍റണി രാജു പറഞ്ഞത് കൂട്ടുത്തരവാദിത്തത്തിന്‍റെ അടിസ്ഥാനത്തിലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മന്ത്രിയെന്ന നിലയിലാണ്​ അ​ദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്​. വകുപ്പിന്‍റെ സ്ഥിതിഗതി നോക്കിയാവും മന്ത്രി അങ്ങനെ പറഞ്ഞത്​. ടോൾ പ്ലാസയിൽപോലും കെ.എസ്​.ആർ.ടി.സിക്ക്​ 30 കോടിയു​ടെ ബാധ്യതയുണ്ടെന്നും ബാലഗോപാൽ പറഞ്ഞു. കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​ എല്ലാക്കാലവും ശമ്പളം നൽകാൻ സർക്കാറിന് കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്താവന. ​കൊച്ചിയിൽ വിവിധ പരിപാടികൾക്കെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.