പോപുലർ മാരുതി ഒരുദിവസം 251 കാറുകൾ റോഡിലിറക്കി

ബിസിനസ്​ കൊച്ചി: ചിങ്ങ ദിനത്തിൽ പോപുലർ മാരുതി നെക്സ ഡീലർഷിപ്പുകളിൽനിന്ന്​ 251 കാറുകൾ കൈമാറി മികച്ച നേട്ടം കൈവരിച്ചു. പാലാരിവട്ടം (കൊച്ചി), പി.എം.ജി ജങ്​ഷൻ (തിരുവനന്തപുരം), സൗത്ത് പറവൂർ (ആലപ്പുഴ), മരത്താക്കര (തൃശൂർ), തൊണ്ടയാട് (കോഴിക്കോട്), എന്നിവിടങ്ങളിലെ ഷോറൂമുകളിൽനിന്നാണ് മാരുതിയുടെ വിവിധ മോഡൽ കാറുകൾ വിതരണം ചെയ്തത്. ഇതിൽ 101ഉം ഇഗ്നിസ് കാറുകളായിരുന്നു. ആദ്യമായാണ് ഒരു ഡീലറിൽനിന്ന്​ ഇത്രയും ഇഗ്നിസ് കാറുകൾ ഒരുദിവസം വിതരണം ചെയ്യുന്നത്. ഓണത്തോടനുബന്ധിച്ച്​ ഇഗ്നിസ് കാറുകൾക്ക് 76,000 രൂപയുടെ വരെ പ്രത്യേക ഓഫർ ലഭ്യമാണ്. ഷോറൂമുകൾ സന്ദർശിച്ച്​ ഇഗ്നിസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവർക്ക്​ ഉറപ്പായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8086090629. PHOTO POPPULAR MARUTI പോപുലർ മാരുതി നെക്സ ഡീലർഷിപ്പിൽനിന്ന്​ ഒരുദിവസം 251 കാറുകൾ വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി കൊച്ചി പാലാരിവട്ടം ഷോറൂമിൽ ബ്രാഞ്ച് മേധാവി ബിനു കെ.എം നെക്സ ഇഗ്നിസ് കാറിന്‍റെ താക്കോൽ നടി അഡ്വ. ശാന്തി മായ ദേവിക്കും കുടുംബത്തിനും കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.