സി.പി.ഐ ജില്ല സമ്മേളനത്തിന്​ 25ന്​ ഏലൂരില്‍ തുടക്കമാകും

കൊച്ചി: സി.പി.ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി എറണാകുളം ജില്ല സമ്മേളനം 25 മുതല്‍ 28 വരെ ഏലൂരില്‍ നടക്കും. ജാഥകള്‍, സാംസ്കാരിക സമ്മേളനം, സ്മൃതിജാഥകൾ, പ്രതിനിധി സമ്മേളനം എന്നീ പരിപാടികളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ജില്ല സെക്രട്ടറി പി. രാജു വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25ന് പതാകജാഥ, ബാനർ ജാഥ, കൊടിമര ജാഥ എന്നിവയും 27ന്​ രാവിലെ ദീപശിഖ റാലിയും നടക്കും. മണ്‍മറഞ്ഞ നേതാക്കളുടെ വസതികളില്‍നിന്നു ഛായാചിത്രങ്ങളുമായുള്ള 300 സ്മൃതിജാഥ 26ന്​ വൈകീട്ട്​ നാലിന് സമ്മേളന നഗരിയില്‍ എത്തും. തുടര്‍ന്ന് സ്മൃതിജാഥ സംഗമം. സംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 27ന്​ രാവിലെ പത്തിന് ഏലൂര്‍ മുനിസിപ്പല്‍ ടൗൺ ഹാളില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 331 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്​. അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.എന്‍. സുഗതന്‍, സംഘാടകസമിതി ചെയര്‍മാന്‍ എം.ടി. നിക്‌സണ്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.