പിക്അപ്പിന്​ തീവെച്ചെന്ന്​ പരാതി; 25 ലക്ഷത്തി‍െൻറ നഷ്ടം

പിക്അപ്പിന്​ തീവെച്ചെന്ന്​ പരാതി; 25 ലക്ഷത്തി‍ൻെറ നഷ്ടം ആലുവ: ആശുപത്രിയിലെ പിക്അപ് വാനിന് തീവെച്ചതാണെന്ന് പരാതി. വെള്ളിയാഴ്ച രാത്രി 11ഓടെ ആലുവ നജാത്ത് ആശുപത്രിയിലാണ് നിർത്തിയിട്ടിരുന്ന പിക്അപ്പിന് തീപിടിച്ചത്. ഒരാൾ അതിക്രമിച്ചു കയറി വാഹനത്തിന് തീകൊളുത്തിയതാണെന്ന് ആരോപിച്ച് അധികൃതർ പൊലീസിൽ പരാതി നൽകി. ആശുപത്രിയുടെ ഓക്സിജൻ പ്ലാന്‍റിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഇത് ശ്രദ്ധയിൽപെട്ടയുടൻ, അവിടെയുണ്ടായിരുന്ന ആലുവ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ഓടിയെത്തുമ്പോൾ ഓക്സിജൻ പ്ലാന്‍റിന് സമീപം പാർക്ക് ചെയ്തിരുന്ന പിക്അപ്പും സമീപത്തെ ട്രാൻസ്​ഫോർമറും ആളിക്കത്തുന്നതാണ് കണ്ടത്. ഉടൻ അഗ്നിരക്ഷ സേനയിൽ വിവരം അറിയിച്ചതിനെത്തുടർന്ന് അവരെത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. തീയും പുകയും പൊട്ടിത്തെറി ശബ്ദങ്ങളും കേട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു സ്ത്രീകളും കുട്ടികളും അടക്കം രോഗികൾ ഭയചകിതരായവുകയും ഇറങ്ങി ഓടുകയമുണ്ടായി. സി.സി ടി.വി പരിശോധിച്ചപ്പോൾ ഒരാൾ പാർക്ക് ചെയ്തിരുന്ന വാഹനത്തി‍ൻെറ ഡോർ തുറന്നു ഉള്ളിൽ തീ കൊളുത്തുന്നത്​ കണ്ടതായി പരാതിയിൽ പറയുന്നു. അപകടത്തിന് മുമ്പ്​ മൂന്നുപേർ വാഹനാപകടമുണ്ടായതായി പറഞ്ഞ് ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രി മുറ്റത്ത് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും അതിലൊരാൾ ആശുപത്രിയുടെ പിറകുവശത്തേക്ക് ഓടുകയും ചെയ്തിരുന്നു. ഇയാളാണ് വാഹനം കത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വാഹനത്തിനും ട്രാൻസ്​ഫോർമറിനുമടക്കം 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ക്യാപ്ഷൻ ea yas5 Pik up fire ആലുവ നജാത്ത് ആശുപത്രിയിൽ കത്തിനശിച്ച പിക്അപ് വാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.