ആലുവ: നിയോജക മണ്ഡലത്തിന് ആവശ്യമുള്ള 20 പദ്ധതിയിൽ ബജറ്റിൽ ഫണ്ട് ലഭിച്ചത് ഒന്നിന് മാത്രം. 20 പദ്ധതിയുടെ നിർദേശമാണ് അൻവർ സാദത്ത് എം.എൽ.എ സമർപ്പിച്ചത്. 317.10 കോടിയുടെ പദ്ധതികളാണ് സമർപ്പിച്ചിരുന്നത്. ഇതിൽ അഞ്ചുകോടിയുടെ കോമ്പാറ കവലയുടെ വികസന പദ്ധതിക്ക് മാത്രമാണ് അംഗീകാരം നൽകിയത്. മറ്റ് 19 പദ്ധതികൾക്ക് 100 രൂപ ടോക്കൺ നൽകിയിട്ടുണ്ട്. ആലുവ കാരോത്തുകുഴി ആശുപത്രി കവല മുതൽ മാർക്കറ്റ് വരെയുള്ള റോഡിൽ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടൽ, ആലുവ ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം, ആലുവ മുനിസിപ്പാലിറ്റിയിൽ മാർക്കറ്റിന് പുതിയ കെട്ടിടം, കരിയാട് മറ്റൂർ റോഡിൽ അകപ്പറമ്പിൽ റെയിൽ ഓവർ ബ്രിഡ്ജ് നിർമാണം, ചെങ്ങമനാട് പഞ്ചായത്തിൽ തൂമ്പത്തോട് പുനരുദ്ധാരണം, സീപോർട്ട്-എയർപോർട്ട് റോഡിന്‍റെ മൂന്നാംഘട്ടം മഹിളാലയം പാലം മുതൽ എയർപോർട്ട് വരെ പൂർത്തിയാക്കൽ തുടങ്ങിയ പദ്ധതികൾക്കാണ് ടോക്കൺ ലഭിച്ചിട്ടുള്ളത്. ടോക്കൺ ലഭിച്ചതുകൊണ്ട് ഈ വർഷം എപ്പോൾ വേണമെങ്കിലും ഈ പദ്ധതികൾക്ക് തുക അനുവദിക്കാവുന്നതാണ്. ബജറ്റ് ചർച്ചാവേളയിൽ പരമാവധി പദ്ധതികൾ നേടിയെടുക്കാള്ള സമ്മർദം ചെലുത്തുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.