സർക്കാർ ലക്ഷ്യം അഞ്ചുവർഷത്തിനിടെ 20 ലക്ഷം തൊഴിലവസരങ്ങൾ -പി. രാജീവ്

കാക്കനാട്: അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി. രാജീവ്. 2022-23 വർഷത്തിൽ കേരളത്തിൽ ഒരുലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല ഭരണകൂടം, ജില്ല പ്ലാനിങ്​ ഓഫിസ്, കെയ്സ്, ജില്ല നൈപുണ്യവികസന കമ്മിറ്റി, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൃക്കാക്കര ഭാരതമാതാ കോളജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ജീവിക -2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്കും ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈബി ഈഡൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ്, ജില്ല വികസന കമീഷണർ ഷിബു അബ്ദുൽ മജീദ്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൻ അജിത തങ്കപ്പൻ, കെയ്സ് മാനേജിങ്​ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, ജില്ല പ്ലാനിങ്​ ഓഫിസർ അനിത ഏല്യാസ്, ജില്ല എംപ്ലോയ്​മെന്‍റ്​ ഓഫിസർ ബെന്നി മാത്യു എന്നിവർ സംസാരിച്ചു. ഫോട്ടോ: തൃക്കാക്കര ഭാരതമാതാ കോളജിൽ നടന്ന 'ജീവിക 2022' മെഗാ ജോബ് ഫെയർ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.