കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ട്വന്‍റി20 പിടിച്ചെടുത്തു. ട്വന്‍റി20യുടെ റസീന പരീതിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. റസീന അഞ്ച് വോട്ട് നേടിയപ്പോൾ എതിരായി മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി അനു അച്ചുവിന് നാലും എൽ.ഡി.എഫ് സ്ഥാനാർഥി ജൂബിൾ ജോർജിന് മൂന്നും വോട്ട് ലഭിച്ചു. പ്രസിഡന്‍റായിരുന്ന കോൺഗ്രസിലെ വി.ആർ. അശോകൻ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നാല് ഗ്രാമപഞ്ചായത്തുകളുടെ ഭരണവും ട്വന്‍റി20ക്കാണ്. ബ്ലോക്കിലെ വെമ്പിള്ളി ഡിവിഷനിൽനിന്നുള്ള അംഗമാണ് റസീന. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20, കോൺഗ്രസ് പാർട്ടികൾക്ക് അഞ്ച് വീതവും സി.പി.എമ്മിന് മൂന്നും അംഗങ്ങളെയാണ് ലഭിച്ചത്. പ്രസിഡന്‍റിന്‍റെ മരണം മൂലം കോൺഗ്രസിന് ഒരംഗം നഷ്ടമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.