തൃപ്പൂണിത്തുറക്ക്​ 177 കോടിയുടെ ബജറ്റ്​

തൃപ്പൂണിത്തുറ: നഗരസഭയുടെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ് കുമാര്‍ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ രമ സന്തോഷ് അധ്യക്ഷത വഹിച്ചു. തെരുവുവിളക്കുകള്‍ തെളിക്കുന്നതിന് സൂര്യശോഭ സൗരോര്‍ജ പദ്ധതി, നഗരസഭയിലെ ഓഫിസുകളെ സ്‌ട്രെസ്​ലെസ് ഓഫിസുകളാക്കല്‍, പുതിയ ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ചും നഗരസഭക്ക്​ സമീപവും 'കൂള്‍' മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്​ സംവിധാനം, വനവത്കരണത്തിന്​ പച്ചത്തുരുത്ത് പദ്ധതി, കാല്‍നട സൗഹൃദനഗരമാക്കി മാറ്റുന്നതിന് കിഴക്കേക്കോട്ട മുതല്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം വരെയും സ്റ്റാച്യു മുതല്‍ അലയന്‍സ് വരെയും കണ്ണന്‍കുളങ്ങര മുതല്‍ വലിയകാട് വരെയും 'മോഡല്‍ കോറിഡോര്‍' പദ്ധതി തുടങ്ങിയവയും ബജറ്റിലെ മുഖ്യ ആകര്‍ഷണമാണ്. 177,73,48,334 രൂപ വരവും 167,75,73,100 രൂപ ചെലവും 9,97,75,234 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.