കൊച്ചി: ഷോപ്പിങ് സംസ്‌കാരത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുകയും കൊച്ചി നഗരത്തിന്‍റെ മുഖച്ഛായ മാറ്റുകയും ചെയ്ത ഇടപ്പള്ളിയിലെ ലുലുമാളിന് ശനിയാഴ്ച ഒമ്പത് വയസ്സ്. ഇക്കാലത്തിനിടെ 16 കോടി ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. അഞ്ചുവർഷത്തിനിടെ 10 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും അരലക്ഷം വിദേശ സഞ്ചാരികളും മാളിലെത്തി. കഴിഞ്ഞ രണ്ടുവര്‍ഷം മാത്രം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 50 സ്റ്റോറുകള്‍ തുറന്നു. ഇതില്‍ 20 ബ്രാന്‍ഡ് കേരളത്തില്‍ ആദ്യമായാണെത്തുന്നത്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ ദീർഘവീക്ഷണത്തിൽ ഉയർന്നുപൊങ്ങിയ മാളിൽ പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിച്ചു. ഇക്കാലയളവില്‍ 32 അവാര്‍ഡാണ് തേടിയെത്തിയത്. ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് നാലിന് തുടങ്ങിയ ആകര്‍ഷകമായ ഓഫറുകള്‍ 14ന് അവസാനിക്കും. ലുലു ഹൈപര്‍ മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, സെലിബ്രേറ്റ്, കണക്ട് എന്നീ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും സമ്മാനങ്ങള്‍ ലഭിക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ സൂരജ് സന്തോഷിന്‍റെ ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതനിശ ശനിയാഴ്ച വൈകീട്ട് ആറുമുതല്‍ 7.30 വരെ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.