കുമളി ഗൂഢല്ലൂരിൽ ബസ്​ മറിഞ്ഞ് ഒരാൾ മരിച്ചു.15 പേർക്ക് പരിക്ക്

ഗൂഢല്ലൂരിൽ ബസ്​ മറിഞ്ഞ് ഒരാൾ മരിച്ചു.15 പേർക്ക് പരിക്ക് കുമളി: കോയമ്പത്തൂരിൽനിന്നും കുമളിക്ക് യാത്രക്കാരുമായി വരികയായിരുന്ന ബസ്​ റോഡരികിലെ കുഴിയിൽ മറിഞ്ഞ് ഒരാൾ മരിച്ചു.15 യാത്രക്കാർക്ക് പരിക്കേറ്റു. തമിഴ്നാട് സർക്കാറിന്‍റെ ബസ് വെള്ളിയാഴ്ച പുലർച്ച അഞ്ച്​ മണിക്കാണ് കുമളിക്ക് സമീപം ഗൂഢല്ലൂരിൽ മറിഞ്ഞത്. അപകടത്തിൽ ഗൂഢല്ലൂർ വാട്ടർ ടാങ്ക് തെരുവിൽ മായി എന്ന കൃഷ്ണമൂർത്തിയാണ് (50) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച്​ യാത്രക്കാരുടെ നില ഗുരുതരമാണ്​. ഇവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും 10 പേരെ കമ്പം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 25 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. നിർമാണ ജോലികൾ നടന്നുവരുന്ന കലുങ്കിന് സമീപത്തെ കുഴിയിലേക്ക് ബസ് തെന്നിമാറി സമീപത്തെ കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. ബസ് ഡ്രൈവർ പഴനിസ്വാമി (50) കണ്ടക്ടർ ശശികുമാർ (48) എന്നിവർക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.