കോലഞ്ചേരി: ബജറ്റിൽ കുന്നത്തുനാട് മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 11.5 കോടി വകയിരുത്തിയതായി പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. മഴുവന്നൂർ പഞ്ചായത്തിലെ മണ്ണൂർ-ഐരാപുരം റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് അഞ്ചുകോടി അനുവദിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ താമരച്ചാൽ-മലയിടംതുരുത്ത് റോഡ് ബി.എം ബി.സി നിലവാരത്തിൽ പുനർനിർമിക്കുന്നതിന് 2.5 കോടിയും അനുവദിച്ചിട്ടുണ്ട്. കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക് ട്രാക്കും ആർട്ടിഫിഷ്യൽ ടർഫും നിർമിക്കാൻ മൂന്നുകോടിയും മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഒരുകോടിയും അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.