െകാച്ചി: ബോൾഗാട്ടി വിലിങ്ടൺ ഐലൻഡ് കണ്ടെയ്നർ റോറോ സർവിസ് ഈ മാസം 11ന് രാവിലെ 10ന് പുനരാരംഭിക്കും. ഇൻലാൻഡ് വാട്ടർേവസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐ.ഡബ്ല്യു.എ.ഐ) ഉടമസ്ഥതയിലുള്ള യാനങ്ങളുടെ നടത്തിപ്പ് പൊതുമേഖല സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനെയാണ് (കെ.എസ്.ഐ.എൻ.സി) ഏൽപിച്ചിരിക്കുന്നത്. 50 മീറ്റർ നീളവും 13.50 മീറ്റർ വീതിയുമായി അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച യാനങ്ങൾ 375 ടൺ ഭാരശേഷിയുള്ള വാഹനങ്ങൾ വഹിക്കാൻ പ്രാപ്തമായ രീതിയിലാണ് കൊച്ചി കപ്പൽശാല നിർമിച്ചിരിക്കുന്നത്. റോ റോ സർവിസ് പുനരാരംഭിക്കുന്നതോടെ നഗരത്തിലൂടെയുള്ള കണ്ടെയ്നർ വാഹനങ്ങളുടെ ഗതാഗതം ഒഴിവാക്കാനും നിലവിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറക്കാനും കഴിയും. പാലാരിവട്ടം പാലം പുനർനിർമാണം നടക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി കളമശ്ശേരി കണ്ടെയ്നർ റോഡ് മാർഗമെത്തി റോ റോ പ്രയോജനപ്പെടുത്തി അതിവേഗം കടന്നുപോകാം. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും സർവിെസന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.