ക​രു​മാ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ പൈ​പ്പ് ലൈ​ൻ

ത​ക​ർ​ന്ന് വെ​ള്ളം പാ​ഴാ​കു​ന്നു

പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു, നടപടിയെടുക്കാതെ അധികൃതർ

ആ​ല​ങ്ങാ​ട്: ശു​ദ്ധ ജ​ല ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും പൈ​പ്പ് ലൈ​നു​ക​ൾ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​കാ​തെ അ​ധി​കൃ​ത​ർ. ആ​ല​ങ്ങാ​ട്, ക​രു​മാ​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്.

ആ​ല​ങ്ങാ​ട്-​കൂ​ന​മ്മാ​വ് റോ​ഡി​ൽ കൊ​ടു​വ​ഴ​ങ്ങ പു​തി​യ റോ​ഡ് കു​ളി​ക്ക​ട​വ് പാ​ല​ത്തി​ലും, ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ ത​ട്ടാം​പ​ടി ജ​ങ്ഷ​നി​ലു​മാ​ണ് ര​ണ്ട് ദി​വ​സ​മാ​യി പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ക​രു​മാ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​മ്പി​ലാ​ണ് കൂ​ടു​ത​ലാ​യി വെ​ള്ളം ഒ​ഴു​കു​ന്ന​ത്. ഈ ​വെ​ള്ളം നീ​റി​ക്കോ​ട്-​ത​ട്ടാം​പ​ടി എം.​എ​ൽ.​എ റോ​ഡി​ലേ​ക്ക് ഒ​ഴു​കി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കും കാ​ൽ​ന​ട​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്കും വെ​ള്ളം തെ​റി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത് ന​ന്നാ​ക്കി ദി​വ​സ​ങ്ങ​ൾ ക​ഴി​യും മു​മ്പാ​ണ് വീ​ണ്ടും ഇ​വി​ടെ പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന​ത്. ഇ​തി​ന് പു​റ​മെ​യാ​ണ് കൊ​ടു​വ​ഴ​ങ്ങ പു​തി​യ റോ​ഡ് കു​ളി​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ പോ​കു​ന്ന 200 എം.​എം പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന​ത്. ഇ​വി​ടെ​യും ര​ണ്ട് ദി​വ​സ​മാ​യി വെ​ള്ളം പാ​ഴാ​വു​ക​യാ​ണ്. അ​തേ​സ​മ​യം, പ​ല​യി​ട​ങ്ങ​ളി​ലും പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന് വെ​ള്ളം പാ​ഴാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ നി​സ്സം​ഗ​ത കാ​ട്ടു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

Tags:    
News Summary - Water is being wasted due to a burst pipeline, authorities are not taking action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.