അഫ്​ഗാനിൽ ആക്രമണങ്ങളിൽ 11 മരണം

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ വ്യ​ത്യ​സ്​​ത ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​യി സൈ​നി​ക​രു​ൾ​പ്പെ​ടെ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഉ​ർ​സു​ഗ​ൻ പ്ര​വി​ശ്യ ത​ല​സ്ഥാ​ന​മാ​യ ടി​റി​ൻ കോ​ട്ടി​ലു​ള്ള സൈ​നി​ക താ​വ​ള​ത്തി​ന്​ സ​മീ​പ​മു​ണ്ടാ​യ ചാ​വേ​ർ കാ​ർ​ബോം​ബ്​ സ്​​ഫോ​ട​ന​ത്തി​ൽ ആ​റു​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഹെ​ൽ​മ​ന്ദ്​ പ്ര​വി​ശ്യ​യി​ലെ ല​ശ്​​​ക​ർ ഗാ​ഹി​ന്​ സ​മീ​പ​മു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ആ​​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്​ അ​േ​ന്വ​ഷ​ണം തു​ട​ങ്ങി​യ​താ​യി ​ഗ​വ​ർ​ണ​ർ അ​ബ്​​ദു​ൽ ന​ബി ഇ​ബ്രാ​ഹീം പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​‍ൻെറ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.