കളമശ്ശേരി: ബഹിരാകാശ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ പ്രശ്‌നങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും രൂപംനല്‍കിയ കമ്മിറ്റി ഓണ്‍ സ്‌പേസ് റിസര്‍ച്ചിന്റെ (കോസ്പാര്‍) 44ാമത് ശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചി സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ക്ക് ക്ഷണം ലഭിച്ചു. കുസാറ്റ് അന്തരീക്ഷ പഠനവകുപ്പിലെ അറ്റ്‌മോസ്ഫറിക് കെമിസ്ട്രി ആൻഡ് ഫിസിക്‌സ് ലബോറട്ടറിയിലെ (എ.സി.പി.എല്‍) ഗവേഷകരായ സെബാസ്റ്റ്യന്‍ ജോയി, വിഷ്ണു എം. വാര്യര്‍ എന്നിവര്‍ക്കാണ് ജൂലൈ 16 മുതല്‍ 24 വരെ ഗ്രീസിലെ ഏതന്‍സില്‍ നടക്കുന്ന ശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നാനൂറോളം അപേക്ഷകരില്‍നിന്നാണ് ഇരുവരെയും തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.