തൊഴിലാളി കനാലിൽ മരിച്ചനിലയിൽ

EKD ANKA 1 VISWANADHAN ചെങ്ങമനാട്: പുത്തൻതോട് മാരാപ്പറമ്പിൽ കുഞ്ഞയ്യപ്പന്റെ മകൻ വിശ്വനാഥനെ (56) അത്താണി കരിവളവിലെ വർക്ക്ഷോപ്പിന് സമീപത്തെ ഇറിഗേഷൻ കനാലിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി മാർക്കറ്റിലെ കോഴിക്കട ജോലിക്കാരനാണ്. വെള്ളിയാഴ്ച പുലർച്ച അന്തർസംസ്ഥാന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ കാൽവഴുതി വീണാണ് അപകടമെന്ന്​ കരുതുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ചെങ്ങമനാട് പൊലീസ് കേസെടുത്തു. അവിവാഹിതനാണ്. മാതാവ്​: ചക്കി. ------ EKD ANKA 1 VISWANADHAN മരിച്ച വിശ്വനാഥൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.