മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കുന്നു. സ്റ്റാൻഡ് നിര്‍മാണത്തിനുള്ള പുതുക്കിയ ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയതായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അറിയിച്ചു. ഇതിനായി രണ്ടേകാല്‍ കോടിയുടെ (ജി.എസ്.ടി അടക്കം) ടെന്‍ഡറാണ് പൂര്‍ത്തിയാക്കിയത്. നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ഇലക്ട്രിക്കല്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, സിവില്‍ വര്‍ക്കുകള്‍ പ്രത്യേകമായാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇതിനാല്‍ ഒരേസമയം മൂന്ന് വ്യത്യസ്ത പണികള്‍ തീര്‍ക്കാന്‍ കഴിയും. ഇതോടെ ബസ്സ്റ്റാന്‍ഡ് നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കാമെന്നും എം.എല്‍.എ പറഞ്ഞു. നേരത്തേ കരാറുകാരന് പണം ലഭിക്കാതായതോടെ നിര്‍മാണം നിര്‍ത്തിവെക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കോടതി പലവട്ടം കരാറുകാരന് പണം നല്‍കാന്‍ പറഞ്ഞെങ്കിലും കെ.എസ്.ആര്‍.ടി.സി തയാറായില്ല. നിര്‍മാണം തുടരുന്നതിന് ഇതും തടസ്സമായി. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിതലത്തിലും മാനേജിങ് ഡയറക്ടറുമായും നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് കരാറുകാരന് പണം നല്‍കാന്‍ തീരുമാനമായത്. ആദ്യപടിയായി രണ്ട് കോടി നല്‍കി. ബാക്കി നല്‍കാമെന്ന ഉറപ്പും ലഭിച്ചതോടെയാണ് കരാറുകാര്‍ സൈറ്റ് ഒഴിവാക്കി നല്‍കിയത്. ഇതോടെയാണ് കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ടെന്‍ഡര്‍ നടപടി ആരംഭിക്കാന്‍ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.