മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിന് കുറുകെയുള്ള റാക്കാട്-കായനാട് ചെക്ക്ഡാം മേൽപാലത്തിന്‍റെ . റാക്കാട് ഭാഗത്തുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്‍റെ സംരക്ഷണഭിത്തിയുടെ പടിഞ്ഞാറാണ് വിള്ളൽ രൂപപ്പെട്ടത്. ഇത് ചെക്ക്ഡാം കം ബ്രിഡ്ജിനെ അപകടാവസ്ഥയിലാക്കുമെന്ന് ആശങ്ക. പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ കടന്നുപോകുമ്പോൾപോലും കുലുക്കം അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സംരക്ഷണഭിത്തിയിൽ വിള്ളൽ കണ്ടത്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് ഒരുനടപടിയും ഉണ്ടായിട്ടില്ല. വേനലിൽ മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് നിലനിർത്താൻ കൊണ്ടുവന്ന കായനാട് ചെക്ക്ഡാം കം ബ്രിഡ്ജ് നാല് പതിറ്റാണ്ടുമുമ്പാണ് നിർമിച്ചത്. മൂവാറ്റുപുഴ ആറിന് കുറുകെ വാളകം പഞ്ചായത്തിലെ റാക്കാടിനെയും മാറാടി പഞ്ചായത്തിലെ കായനാടിനെയും ബന്ധിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. പാലത്തിന്‍റെ ഇരുകരയിലുമുള്ള സംരക്ഷണഭിത്തിയുടെയും പാലത്തിന്റെ കാലുകളുടെയും കോൺക്രീറ്റ് നേരത്തേതന്നെ ഇളകിയിരുന്നു. ഇതോടെ കായനാട് പാലത്തിന് ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ പറയുന്നു. ചെക്ക്ഡാം ബ്രിഡ്ജ് അടിയന്തരമായി ഷട്ടർ സംവിധാനത്തോടുകൂടി പുനർനിർമിക്കുന്നതിന് എസ്റ്റിമേറ്റും റിപ്പോർട്ടും ഒരുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ചിത്രം - റാക്കാട്-കായനാട് ചെക്ക്ഡാം കം ബ്രിഡ്ജിന്റ സംരക്ഷണഭിത്തിയിൽ വിള്ളൽ വീണനിലയിൽ EM Mvpa 1 Rakkad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.