നെടുമ്പാശ്ശേരി: ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയുടെ. പൊയ്ക്കാട്ടുശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ ജസ്റ്റിൻെറ (34) ജാമ്യമാണ് റദ്ദുചെയ്തത്. അത്താണിയിൽ ബിനോയി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി ഉപാധികളോടെ ജാമ്യം നൽകി. ഇത് ലംഘിച്ച് നെടുമ്പാശ്ശേരിയിലെ ഒരു ബാറിൽ അതിക്രമിച്ച് കയറി പണം ആവശ്യപ്പെടുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ജാമ്യം റദ്ദുചെയ്തത്. പതിനഞ്ചോളം കേസിലെ പ്രതിയാണ് ഇയാൾ. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിൻെറ നിർദേശാനുസരണമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.