പെരിയാർ വാലി കനാൽ പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കണം -പി.ഡി.പി

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ 28ാം വാർഡിൽ പെരിയാർവാലി കനാൽ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് നഗരസഭയുടെ കീഴിലെ സ്ഥലങ്ങളിൽ പുനരധിവാസം നൽകണമെന്ന് പി.ഡി.പി. സ്ഥലം സന്ദർശിച്ച നേതാക്കൾ കുടുംബങ്ങൾക്ക് പിന്തുണ അറിയിച്ചു. നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകുമെന്ന് പി.ഡി.പി തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.എസ്. നാസർ വ്യക്തമാക്കി. മണ്ഡലം നേതാക്കളായ മുഹമ്മദ് കാക്കനാട്, താഹ കുന്നേപ്പറമ്പ്, കെ.കെ ഷെജീർ, മൂസ തോപ്പിൽ, ലത്തീഫ് കണ്ണോത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.