വ്യാപാരി വ്യവസായി ഓഫിസ് ഉദ്ഘാടനം

പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂനിറ്റി‍ൻെറ പുതിയ ഓഫിസ് ഉദ്ഘാടനം ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് നിർവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് റിഡ്ജൻ റിബല്ലോ അധ്യക്ഷത വഹിച്ചു. അമൃത വിശ്വവിദ്യാപീഠത്തിൽനിന്ന്​ എം.സി.എ മൂന്നാം റാങ്ക് കരസ്ഥമാക്കിയ യൂനിറ്റംഗമായ ഗോപിക മോഹനനെ ചടങ്ങിൽ ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, മേഖല പ്രസിഡൻറ് ഡിലൈറ്റ് പോൾ, യൂത്ത് വിങ്ങ് ജില്ല ജനറൽ സെക്രട്ടറി എ.എസ്. നിഷാദ്, എ.എസ്. യേശുദാസ്, എസ്. കമറുദ്ദീൻ, രേഖ തോമസ്, വിനു വർഗീസ്, ജോൺസൻ എം.ജെ. സ്റ്റീഫൻ മാർട്ടിൻ, പെക്സൻ ജോർജ് എന്നിവർ സംസാരിച്ചു. ചിത്രം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂനിറ്റ് ഓഫിസ് ജില്ല പ്രസിഡൻറ് പി.സി. ജേക്കബ്​ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.