പറവൂർ: ദേശീയ പാത പറവൂർ-മൂത്തകുന്നം റോഡിൽ . മുനമ്പം കവലക്കും ആലുമ്മാവിനും ഇടയിൽ പഴയ വില്ലേജ് റോഡിനോട് ചേർന്നുള്ള കലുങ്കിന് അടിയിൽ തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനാണ് പൊട്ടി വെള്ളം പാഴാകുന്നത്. ഒരു മാസം കഴിഞ്ഞു തകർന്നിട്ട്. ചിറ്റാറ്റുകര പഞ്ചായത്തിലെയും വടക്കേക്കര പഞ്ചായത്തിലെയും നൂറുകണക്കിന് വീടുകളിലേക്കുള്ള ശുദ്ധജല പൈപ്പ് ലൈനാണ് ഇത്. ചിറ്റാറ്റുകര പഞ്ചായത്തിലെ മൂന്നാം വാർഡ് അംഗം ഈ വിഷയം ജല അതോറിറ്റി ഉദ്യോഗസ്ഥരോട് നേരിൽ കണ്ട് പരാതി പറഞ്ഞെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വേലിയേറ്റ സമയത്ത് തോട്ടിലെ മലിനജലം കുടിവെള്ളത്തിൽ കലർന്ന് വീടുകളിൽ എത്തുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ. പൈപ്പ് ലൈനിലെ കേടുപാടുകൾ തീർത്ത് ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പടം EA PVR deshiyapathayil 3 ആലുമ്മാവിൽ പഴയ വില്ലേജ് റോഡിനോട് ചേർന്നുള്ള കലുങ്കിനടിയിൽ തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.