പറവൂരിൽ ഇലക്ട്രിക്കൽ വാഹന ചാർജിങ്​ സ്റ്റേഷൻ പ്രവർത്തനസജ്ജമായി

പറവൂർ: ഇലക്ട്രിക്കൽ വാഹന ഉടമകൾക്ക് ആശ്വാസം പകർന്ന് പറവൂരിൽ ചാർജിങ്​ സ്റ്റേഷൻ പ്രവർത്തനം സജ്ജമായി. വൈദ്യുതി വകുപ്പി‍ൻെറ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണിത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും. ആലുവ-പറവൂർ റോഡിൽ മന്ദം 110 കെ.വി സബ്​സ്റ്റേഷന് സമീപമാണ് സ്റ്റേഷൻ. അഹ്​മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ടയറക്സ് എന്ന സ്ഥാപനമാണ് നിർമാണച്ചുമതല ഏറ്റെടുത്തത്. ഇതിനാവശ്യമായ അനുബന്ധ ഉപകരണങ്ങളും ഈ കമ്പനി തന്നെ നേരിട്ടെത്തിച്ച് കെ.എസ്.ഇ.ബിയുടെ മേൽ നോട്ടത്തിലാണ് സ്ഥാപിച്ചത്. ഒരേ സമയം നാല് കാറുകൾ വീതം ചാർജ് ചെയ്യാൻ കഴിയും. തുടക്കത്തിൽ ഇലക്ട്രിക്കൽ കാറുകൾക്കും മറ്റ് ഫോർ വീലറുകൾക്കും മാത്രമാണ് സംവിധാനം. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോകൾക്കും താൽക്കാലത്തേക്ക് ചാർജിങ്​ നടക്കില്ല. ഇത്തരം വാഹനങ്ങൾക്ക്​​ പോൾ മൗണ്ടഡ് ചാർജിങ്​ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. 1165 എണ്ണമാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. ഇതിൽ ജില്ലയിൽ മാത്രം 125 ചാർജിങ്​ സ്റ്റേഷനുകളാണ് നിർമിക്കുന്നത്. യൂനിറ്റ് ഒന്നിന് 15 രൂപ നിരക്കിലാണ് വാഹന ഉടമകളിൽനിന്ന്​ ഈടാക്കുക. കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സ്ലോട്ട് മുഖേന രജിസ്റ്റർ ചെയ്യണം. ഇവർക്ക് ഇവരുടെ മൊബൈയിൽ ആപ്പ് വഴി ചാർജ് ചെയ്യുന്നതിന് സന്ദേശം ലഭിക്കും. ഇങ്ങനെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ചാർജ് ചെയ്യാൻ കഴിയൂ. 150 യൂനിറ്റാണ് ഒരു വാഹനത്തി‍ൻെറ കപ്പാസിറ്റി. ഇതിലൂടെ ഏകദേശം അഞ്ച് മുതൽ 10 മണിക്കൂർവരെ വാഹനം ഉപയോഗിക്കാൻ കഴിയും. തിരുവനന്തപ്പുരം ആസ്ഥാനമായ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഭവനം കേന്ദ്രീകരിച്ചാണ് ഇതി‍ൻെറ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചിട്ടുള്ളത്. ചാർജിങ്​ സ്റ്റേഷനുകളുടെ നടത്തിപ്പും പ്രവർത്തനവും അതതിടങ്ങളിലെ സബ് സ്റ്റേഷനുകൾക്കാണ്. മന്നം ഇസ്​ലാമിക് സ്കൂൾ കോമ്പൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി അധ്യക്ഷത വഹിക്കും. പടം EA PVR paravuril electrical vahana charging 2 പറവൂരിൽ മന്നത്ത് തിങ്കളാഴ്ച മുതൽ പ്രവർത്തനസജ്ജമാകുന്ന ഇലക്ട്രിക്കൽ വാഹന ചാർജിങ്​ സ്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.