ബൈക്കിനു പിന്നിൽ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു

പള്ളുരുത്തി: പിതാവിനും സഹോദരിക്കും ഒപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി ലോറിയിടിച്ച് മരിച്ചു. നമ്പ്യാപുരം കരിപ്പേൽ വീട്ടിൽ സെബാസ്റ്റ്യന്‍റെ മകൻ ആവ്റോണാണ്​ (10) മരിച്ചത്. പള്ളുരുത്തി സൻെറ് റീത്താസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച രാത്രി എട്ടരയോടെ പള്ളുരുത്തി മാരമ്പിള്ളി ക്ഷേത്രത്തിനു സമീപമാണ് അപകടം. പിതാവും രണ്ട് മക്കളും കൂടി ബൈക്കിൽ തോപ്പുംപടി ഭാഗത്തേക്ക് പോകവെ പിന്നിൽ ലോറിയിടിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹോദരി അയനക്ക് സാരമായി പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് സെബാസ്റ്റ്യൻ. മാതാവ്: പ്രിൻസി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.