ഞാറക്കൽ: എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന് കിഴക്കുവശത്ത് കടകൾ കത്തിനശിച്ചു. ഇട്ടിക്കുന്നത്ത് ജോസിയുടെ സ്റ്റേഷനറി സ്റ്റോറും, ബേക്കറിയും( കൃപാ സ്റ്റോഴ്സ് ) കത്തി. ഫർണിച്ചർ ഉൾപ്പെട്ട 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കടയുടമ അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന് വിള്ളല്‍ വീണു. ന്യായമായ നഷ്ടപരിഹാരം അധികാരികള്‍ വ്യാപാരിക്ക് നൽകാന്‍ തയാറാകണമെന്ന് സ്ഥലം സന്ദര്‍ശിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം പോൾ ജെ. മാമ്പിള്ളി ആവശ്യപ്പെട്ടു. Shop fire എളങ്കുന്നപ്പുഴയിൽ തീപിടിത്തത്തിൽ കത്തിനശിച്ച കടകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.