പഞ്ചായത്തീരാജ് ദിനാഘോഷം

പല്ലാരിമംഗലം: ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷ ഭാഗമായി പല്ലാരിമംഗലത്ത് പ്രത്യേക ഗ്രാമസഭ യോഗം ചേർന്നു. പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. 14ാം പഞ്ചവത്സര പദ്ധതി മുൻഗണനകൾ സംബന്ധിച്ച് ടി.ടി. പ്രദീപ്‌ ക്ലാസ് എടുത്തു. പി.എം കിസാൻ സമ്മാൻ നിധി സംബന്ധിച്ചും കിസാൻ ക്രെഡിറ്റ് കാർഡി‍ൻെറ വിവരങ്ങളും കൃഷി ഓഫിസർ ഇ.എം. മനോജ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സഫിയ സലീം, സീനത്ത് മൈതീൻ, കെ.എം. അബ്ദുൽ കരീം, പഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, നസിയ ഷമീർ, എ.എ. രമണൻ, സി.ഡി.എസ് ചെയർപേഴ്‌സൻ ശരീഫ റഷീദ്‌, മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.എച്ച്‌. അലിയാർ, പി.കെ. മൊയ്തു, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.ഒ. സലീം, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.