കോതമംഗലം: ചിത്ര-ശിൽപ കലകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് പുരോഗമനകലാ സാഹിത്യസംഘം കവളങ്ങാട് മേഖല കൺവെൻഷൻ. നെല്ലിമറ്റം ടി.എം. മീതിയൻ സ്മാരകമന്ദിരത്തിൽ നടന്ന കൺവെൻഷൻ ജില്ല കമ്മിറ്റി അംഗം സി.ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് മനോജ് നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി പി. കുര്യാക്കോസ്, ഷാജി മുഹമ്മദ്, കെ.പി. വിജയൻ, കെ.ഇ. ജോയി, ഇ.എ. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. മനോജ് നാരായണൻ പ്രസിഡന്‍റും ബോബി പി. കുര്യാക്കോസ് സെക്രട്ടറിയുമായി 17 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. EM KMGM 8 PKS പുരോഗമനകലാ സാഹിത്യസംഘം കവളങ്ങാട് മേഖല കൺവെൻഷൻ ജില്ല കമ്മിറ്റി അംഗം സി.ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.