തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനിടെ പമ്പയാറ്റിൽ മുങ്ങിമരിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻെറ ഭാര്യക്ക് സെക്രേട്ടറിയറ്റ് അസിസ്റ്റന്‍റായി നിയമനം. ഫയർഫോഴ്‌സ് സ്‌കൂബ ടീം അംഗവും പത്തനംതിട്ട യൂനിറ്റിലെ ഉദ്യോഗസ്ഥനുമായിരുന്ന ആർ.ആർ. ശരത്തിൻെറ ഭാര്യ അഖിലക്കാണ് ആശ്രിത നിയമനം നൽകിയത്. കഴിഞ്ഞ ദിവസമാണ് ആഭ്യന്തരവകുപ്പ് നിയമന ഉത്തരവിറക്കിയത്. നെയ്യാറ്റിൻകര, ഒറ്റശേഖരമംഗലം മൈലച്ചൽ സ്വദേശിയായ ശരത്ത് 2020 ഒക്ടോബർ 22നാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്. പമ്പയാറ്റിലെ കുത്തൊഴുക്കിൽപെട്ട വയോധികനെ തിരഞ്ഞാണ് ഫയർഫോഴ്‌സിലെ സ്‌കൂബ ടീമിൽ അംഗമായ ശരത് ആറ്റിലിറങ്ങിയത്. തിരച്ചിൽ നടത്തുന്നതിനിടെ തടയണയുടെ ഭാഗത്ത് എത്തിയപ്പോൾ ഡിങ്കിയിൽനിന്ന് എല്ലാവരും തെറിച്ചുവീണു. തുടർന്ന് രക്ഷപ്പെട്ടവർ ചുഴിയിൽനിന്ന് ശരത്തിനെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരിച്ചിരുന്നു. മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക് ലഭിച്ചു. അഗ്നിരക്ഷാ സേന ഡയറക്ടർ, തിരുവനന്തപുരം കലക്ടർ എന്നിവരുടെ ശിപാർശ കൂടി പരിഗണിച്ചാണ് ആശ്രിത നിയമനം. അഥർവാണ് ശരത്തിന്റെ മകൻ. രത്‌നകുമാരിയാണ് ശരത്തിന്റെ അമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.