പാട്ടുപാടിയും കൂട്ടുകൂടിയും ചക്കപറിച്ചും ആഘോഷമാക്കി ചക്കക്കൂട്ടം

കാക്കനാട്: പാട്ടുപാടിയും കൂട്ടുകൂടിയും ചക്കപറിച്ച് കഴിച്ചും അവർ ഒത്തുചേർന്നു. പങ്കുവെപ്പി‍ൻെറയും സൗഹൃദത്തി‍ൻെറയും ഗൃഹാതുരത്വത്തി‍ൻെറയും മധുരം പേറുന്ന ഒത്തുചേരലിനായിരുന്നു ശനിയാഴ്ച കാക്കനാട് സാക്ഷ്യംവഹിച്ചത്. ചക്കസ്നേഹികളുടെ കൂട്ടായ്മയായ ചക്കക്കൂട്ടയ്​മയായിരുന്നു കാക്കനാട് ഒത്തുചേർന്നത്. ചക്ക, മാങ്ങ പോലുള്ള നാടൻപഴങ്ങൾ ഇഷ‌്ടപ്പെടുന്നവരെയും കഴിക്കാൻ ഇഷ‌്ടപ്പെടുന്നവരെയും തമ്മിൽ ഒരുമിപ്പിക്കുന്ന കൂട്ടായ‌്മയാണ‌് ചക്കക്കൂട്ടം. കാക്കനാട് ഈച്ചമുക്കിന് സമീപം വി.എഫ്.പി.സി.കെക്ക് എതിർവശത്ത് ടി. മോഹൻദാസി‍ൻെറ വീട്ടിലായിരുന്നു ഒത്തുകൂടൽ. ചക്കക്കൂട്ടം എന്ന വാട്ട്സ്ആപ് ഗ്രൂപ് വഴിയായിരുന്നു അറിയിപ്പ്​ നൽകിയത്​. 2019ലും ചക്കസ്നേഹികൾ ഒത്തുകൂടിയിരുന്നു. പിന്നീട് സംസ്ഥാനത്ത് പലയിടത്തും കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച നടന്ന പരിപാടിയിൽ സംസ്ഥാനത്തി‍ൻെറ വിവിധ ഭാഗങ്ങളിൽനിന്ന്​ 50ഓളം പേർ പങ്കെടുത്തു. പറമ്പിലെ അഞ്ച് പ്ലാവുകളിൽനിന്ന് ആവശ്യത്തിന് ചക്കപറിച്ച് നന്നാക്കി പഴുത്തത് അങ്ങനെ തന്നെയും അല്ലാത്തത് വേവിച്ചും ഒരുമിച്ചിരുന്നുകഴിച്ചു. ഏറ്റവും വലിയ ചക്ക ഉൽപാദിപ്പിച്ച കൊല്ലം സ്വദേശിയായ ജോൺകുട്ടിയും കൂട്ടായ്മയിൽ പങ്കെടുത്തിരുന്നു. ചക്കക്കൂട്ടത്തിൽ പങ്കെടുത്ത എറണാകുളം ജില്ല ഡെപ്യൂട്ടി കലക്ടർ വൃന്ദ മോഹൻദാസ്‌ ജോൺ കുട്ടിയെ ആദരിച്ചു. ഫോട്ടോ: ചക്കക്കൂട്ടം കൂട്ടായ്മക്കെത്തിയവർ വേവിക്കുന്നതിനായി ചക്ക വൃത്തിയാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.