യൂറോപ്യൻ ഫുട്ബാളിൻെറ അടവുകൾ പകർന്നുനൽകാൻ സ്പാനിഷ് പരിശീലകനെത്തി ഫോർട്ട്കൊച്ചി: കുരുന്നുകൾക്ക് കാൽപന്തുകളിയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കാൻ സ്പെയിനിൽനിന്നുള്ള പരിശീലകൻ ഹെക്ടർ മുനോസ് കൊച്ചിയിലെത്തി. ഫോർട്ട്കൊച്ചി വെളി ലയൺസ് അക്കാദമിയിലെ നൂറ്റിഅമ്പതോളം കുട്ടികൾക്ക് യൂറോപ്യൻ ഫുട്ബാളിൻെറ അടവുകൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് അൻഡോറ ഫുട്ബാൾ ഫെഡറേഷൻ പരിശീലകനും ഫിസിക്കൽ ട്രെയിനറുമായ ഹെക്ടർ എത്തിയിരിക്കുന്നത്. ഒരാഴ്ച അദ്ദേഹം കുട്ടികൾക്ക് പരിശീലനം നൽകും. കുരുന്നുകളിൽ പലരിലും ശോഭനമായ ഭാവി കാണുന്നതായി ആദ്യദിവസത്തെ പരിശീലനത്തിനു ശേഷം അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ഒരുമാസത്തെ ഇന്ത്യ സന്ദർശന ഭാഗമായാണ് വരവ്. കൗൺസിലർ ബെന്നി ഫെർണാണ്ടസ്, വെളി ലയൺസ് ക്ലബ് പ്രസിഡന്‍റ് വി.ജെ. ആൻസി, പി.സി സേവ്യർ എന്നിവരും പരിശീലന കളരിയിലെത്തിയിരുന്നു. കൂടുതൽ വിദേശ കോച്ചുകളെ വേനലവധിക്കാല പരിശീലനത്തിനെത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഇവർ പറഞ്ഞു. ചിത്രം: സ്പാനിഷ് കോച്ച് ഹെക്ടർ കുട്ടികൾക്ക് പരിശീലനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.