ഹാവേരിയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു

ബംഗളൂരു: ഹാവേരിയിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. വെള്ളിയാഴ്ച ഹിരെകെരൂർ താലൂക്കിലെ ബേട്കെരൂരിൽ നടന്ന ജെല്ലിക്കെട്ടിനിടെയാണ് സംഭവം. ജെല്ലിക്കെട്ട് കാണാനെത്തിയ റാണെബെന്നൂർ താലൂക്കിലെ ഗുഡ്ഡഡഹൊസള്ളി സ്വദേശി ഷൺമുഖ് ഹുദദ് (22) ആണ് മരിച്ചത്. ജെല്ലിക്കെട്ട് നടക്കുന്നതിനിടെ പാഞ്ഞെത്തിയ കാള ഷൺമുഖിനെ കുത്തിത്തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷൺമുഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു വർഷം മുമ്പ് ഹാവേരി താലൂക്കിലെ ദേവിഹൊസൂരിൽ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. jellikeetuu death shanmukh22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.