അപ്രതീക്ഷിത വേനൽ മഴയിൽ നെല്ല് നശിച്ചു

കടുങ്ങല്ലൂർ: അപ്രതീക്ഷിത വേനൽ മഴമൂലം എടയാറ്റുചാലിലെ കൊയ്യാൻ ഇട്ടിരുന്ന നെല്ല് നശിച്ചു. വിളഞ്ഞ നെല്ലാണ് കൊയ്ത് എടുക്കാൻ കഴിയാതിരുന്നത്. 255 ഏക്കർ സ്ഥലത്താണ് നെൽ കൃഷിനടത്തിയത്. പല തട്ടുകളിലായി കിടക്കുന്ന പാടശേഖരം ഒരു മാസം കൊണ്ടാണ് വിതച്ചുതീർത്തത്. അതുകൊണ്ട് പല പ്രാവശ്യമായാണ് കൊയ്ത്ത് നടത്തിയത്. അവസാന ദിവസങ്ങളിൽ വിതച്ച നെല്ലാണ് കാലം തെറ്റി വന്ന മഴയിൽ നശിച്ചത്. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽനിന്ന്​ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സലീം, പഞ്ചായത്ത് മോണിറ്ററിങ് കമ്മിറ്റി കൺവീനർ വി.കെ. ശിവൻ, പഞ്ചായത്ത് അംഗം ടി.ബി. ജമാൽ, കൃഷി ഓഫിസർ നൈമ നാഷാദ് അലി എന്നിവർ കൃഷി നാശം ബാധിച്ച പ്രദേശം സന്ദർശിച്ചു. ക്യാപ്ഷൻ ea yas9 agri എടയാറ്റുചാലിൽ മഴയിൽ നശിച്ച നെൽകൃഷി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.