അങ്കമാലി: കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യപരിപാലനവും വിനോദവും ലക്ഷ്യമാക്കി എം.സി റോഡിന് സമീപം ഇടമലയാര്‍ കനാലിൻെറ മുകളില്‍ സ്ഥാപിച്ച ഓപണ്‍ ജിമ്മും പാര്‍ക്കും (ഐ ലവ് അങ്കമാലി) നാടിന് സമർപ്പിച്ചു. റോജി എം. ജോണ്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 52 ലക്ഷം ചെലവഴിച്ചാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് കുടുംബസമേതം ഉല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും ഒത്തുചേരാൻ അങ്കമാലിയിൽ ഇടമായതായി എം.എൽ.എ പറഞ്ഞു. പൊതുപരിപാടികള്‍ സംഘടിപ്പിക്കാവുന്ന ഓപണ്‍ സ്റ്റേജും അതോടൊപ്പം കായികക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ വിവിധങ്ങളായ ആധുനിക വ്യായാമ ഉപകരണങ്ങളും പാര്‍ക്കിൽ സജ്ജമാക്കിയിട്ടുണ്ട്. വാട്ടര്‍ ഡ്രം ഉപയോഗിച്ചുള്ള ഡി.ജെയും കരിമരുന്നിൻെറ വര്‍ണമഴയും പാർക്ക് ആകർഷണീയമാക്കിയിട്ടുണ്ട്. ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ജെ. ജോയി, അങ്കമാലി നഗരസഭ ചെയര്‍മാന്‍ റെജി മാത്യു, വൈസ് ചെയര്‍പേഴ്സൻ റീത്ത പോള്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സെബി കിടങ്ങേന്‍, പോള്‍ പി. ജോസഫ്, നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാജു നെടുങ്ങാടന്‍, ബസിലിക്ക പള്ളി റെക്ടര്‍ ഫാ. ജിമ്മി പൂച്ചക്കാട്ട്, അങ്കമാലി മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍.വി. പോളച്ചന്‍, കെ.എസ്. ഷാജി, സാംസണ്‍ ചാക്കോ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍, ലില്ലി ജോയി, ലിസി പോളി, റോസിലി തോമസ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 PARK അങ്കമാലിയിൽ പുതുതായി നിർമിച്ച ഓപണ്‍ ജിമ്മും പാര്‍ക്കും (ഐ ലവ് അങ്കമാലി) ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.