ഇഫ്താർ സംഗമം നടത്തി

കിഴക്കമ്പലം: ജയഭാരത് എന്‍ജിനീയറിങ് കോളജില്‍ മതമൈത്രിയുടെയും സാമൂഹിക സാമുദായിക സൗഹൃദത്തി‍ൻെറയും മാതൃകയായി ഇഫ്താര്‍ സംഗമം നടത്തി. എം.കെ. കുഞ്ഞോല്‍, ബെന്നി ബഹനാന്‍ എം.പി, എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, പി.വി. ശ്രീനിജിന്‍, പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ബി. ഹമീദ്, ഫാ. ബഹനാന്‍ പതിയാരത്തുപറമ്പില്‍, ഫാ. മോവിന്‍ വര്‍ഗീസ്, മസ്​ജിദ് ഇമാം മസൂദ് ഫൈസി, മുഹമ്മദ് ജബ്ബാര്‍ മൗലവി, കോളജ് ചെയര്‍മാന്‍ എ.എം. കരീം, സെക്രട്ടറി എ.എം. അബൂബക്കര്‍, എൻജിനീയറിങ് കോളജ് പ്രിന്‍സിപ്പൽ ഡോ. ഷെമീര്‍ കെ. മുഹമ്മദ്, ഡോ. കെ.എ. മാത്യു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എന്‍ജിനീയറിങ്ങില്‍ പഠനമികവിന്​ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. ഒരു നിര്‍ധന കുടുംബത്തിന് കോളജ് എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ ഒരു സ്‌നേഹഭവനം നിര്‍മിച്ചുനല്‍കുന്ന പദ്ധതിയുടെ പ്രഖ്യാപനവും നടത്തി പടം. ജയഭാരത് എന്‍ജിനീയറിങ് കോളജില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സംസാരിക്കുന്നു (em palli 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.