പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കും -വീണ ജോർജ്

കോതമംഗലം: പോത്താനിക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരും ജീവനക്കാരുമടക്കം കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കുമെന്ന് മന്ത്രി വീണ ജോർജ്. പോത്താനിക്കാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിൽ ആരോഗ്യ ചികിത്സരംഗത്ത് കൂടുതൽ സേവനം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതി‍ൻെറ ഭാഗമായി കൂടുതൽ ചികിത്സ സൗകര്യം ഒരുക്കും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.എം. ജോസഫ്, ഡി.എം.ഒ ഡോ. വി. ജയശ്രീ, ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നിസമോൾ ഇസ്മായിൽ, ജയിംസ് കോറമ്പേൽ, ജോമി തെക്കേക്കര, സാലി ഐപ്പ്, ഡയാന നോബി, ആനി ഫ്രാൻസ്, ഡോളി സജി, ആശ ജിമ്മി, ജിനു മാത്യു, മേരി തോമസ്, ഡോ. സജിത് ജോൺ, ഡോ.ബി. ആഷിശ്, ഡോ. സുജേഷ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു. EM KMGM 1 Minister പോത്താനിക്കാട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.